Temperatures rise sharply in Kuwait, 27 weather stations to monitor
കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് ദിവസമായി കുവൈറ്റിലെ താപനില കുത്തനെ ഉയരുകയും ജഹ്‌റ സ്റ്റേഷനിൽ 50 ഡിഗ്രിക്ക് മുകളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കുവൈത്തിലെ മറ്റ് പ്രദേശങ്ങളിലും താപനില ഗണ്യമായി വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യവും വിശ്വസനീയവുമായി നിരീക്ഷിക്കാൻ 27 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നിലവിൽ കുവൈത്തിൽ പ്രവർത്തന സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര അംഗീകൃത ശാസ്ത്രീയ അളവുകൾ ഉപയോഗിച്ച് കാലാവസ്ഥയെയും താപനിലയെയും കുറിച്ചുള്ള കൃത്യവും വിശ്വസനീയവുമായ എല്ലാ വിവരങ്ങളും നൽകാൻ വകുപ്പിന് കഴിയുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ.ഹസ്സൻ ദഷ്തി ബുധനാഴ്ച കുവൈത്ത് ന്യൂസ് ഏജൻസിയ്ക്ക് (KUNA) നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി 27 ഇടങ്ങളിൽ കര, സമുദ്ര ഉപരിതല നിരീക്ഷണ സ്റ്റേഷനുകൾ വഴിയുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി, ഈ സ്റ്റേഷനുകൾ സുതാര്യമായും ശാസ്ത്രീയമായും താപനില അളക്കുന്നു, അതുപോലെ തന്നെ 24 മണിക്കൂറും നിരീക്ഷിക്കുന്ന നിരീക്ഷണ സ്റ്റേഷനുകൾ വഴിയും. നൂതന കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് റീഡിങ്‌സ് നിരീക്ഷിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്യുന്നുവെന്ന് ഡോ.ഹസ്സൻ ദഷ്തി പറഞ്ഞു.
ഈ സ്റ്റേഷനുകളിലൂടെ അന്താരാഷ്ട്ര അംഗീകൃത ശാസ്ത്രീയ ന്യുതന ഉപകരണങ്ങളിലൂടെ, കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ചും അതിന്റെ ഘടകങ്ങളായ താപനില, അന്തരീക്ഷമർദ്ദം, കാറ്റിന്റെ വേഗത, ദിശകൾ, മഴയുടെ അളവ് എന്നിവയെക്കുറിച്ചുള്ള കൃത്യമായതും വിശ്വസനീയവുമായ ഡാറ്റയും വിവരങ്ങളും നൽകാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
Comments are closed for this post.