2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എഡിറ്റിങ് മുതല്‍ ഓര്‍മക്കൂട്ടിലേക്കുള്ള നോട്ടിഫിക്കേഷന്‍ വരെ എളുപ്പമാകാന്‍ അറിഞ്ഞു വെക്കാം ഈ ആപ്പുകളെ

ദിനേനയെന്നോണം നിരവധി ആപ്പുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്നവരാണ് നാം. ചില പ്രവൃത്തികള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന കുറച്ച് ആപ്പുകള്‍ പരിചയപ്പെടുത്തുകയാണിവിടെ

ടച്ച് ആന്റ് റീ ടച്ച്
ഫോട്ടോകള്‍ എഡിറ്റ് ചെയ്യുക എന്നത് വല്ലാത്ത ഒരു ദുര്‍ഘടം പിടിച്ച പണിയാണ്. ഫോട്ടോ എഡിറ്റിങ്ങില്ഡ വലിയ അറിവൊന്നും ഇല്ലാത്തവര്‍ക്കും ഭംഗിയായി ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. ഫോട്ടോയില്‍ നമുക്കാവശ്യമില്ലാത്ത വരകള്‍, എഴുത്തുകള്‍ തുടങ്ങിയവയെല്ലാം നീക്കാന്‍ കഴിയുന്നു ഈ ആപ്പ് വഴി. നമുക്ക് നീക്കേണ്ട ഭാഗം ചിത്രത്തില്‍ സെലക്ട് ചെയ്യുക. ആപ്പില്‍ ഉള്ള ടൂള്‍സ് ഉപയോഗിച്ച് അതൊഴിവാക്കുക. ഈ ആപ്പിന് 130 രൂപ വിലയുണ്ട്. എന്നാല്‍ അതൊരിക്കലും നഷ്ടമാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സെലക്ഷന്‍
എവിടെയോ വായിച്ചതെന്ന് നിനച്ചു പോവാറില്ലേ ചില കാര്യങ്ങള്‍. എവിടെന്ന് ഓര്‍ക്കുകയുമില്ല. ഈ മറവിക്കുഴിയില്‍ നിന്ന് കേറാന്‍ സഹായിക്കുന്നതാണ് സെലക്ഷന്‍ ആപ്പ്. നാം വായിക്കുന്ന ലേഖനത്തില്‍ നിന്ന് അല്ലെങ്കില്‍ കുറിപ്പുകളില്‍ നിന്ന് എങ്ങിനെ എന്തുമാവട്ടെ നമുക്കാവശ്യമായ സെലക്ട് ചെയ്ത് നോട്ടിഫിക്കേഷന്‍ സെന്ററില്‍ ചേര്‍ത്തുവെക്കാം. നമുക്കാവശ്യമായ വരികള്‍ സെലക്ട് ചെയ്ത ശേഷം പുട് ഇന്‍ എന്‍സി തെരഞ്ഞെടുക്കുക. അത് നോട്ടിഫിക്കേഷന്‍ സെന്ററില്‍ പിന്‍ ആവും. നമുക്ക് തീര്‍ക്കാനുള്ള ടാസ്‌ക്കുകളുടെ നല്ലൊരു റിമൈന്‍ഡര്‍ കൂടിയാവും ഇത്.

ആപ്ലിക്കേഷന്‍ ഓരോ ഖണ്ഡികയും ലോഗ് ചെയ്യുന്നു, അത് നിങ്ങള്‍ക്ക് അതിന്റെ ഹോംപേജില്‍ പരിശോധിക്കാനും അവിടെ നിന്ന് പുതിയ ഓര്‍മ്മപ്പെടുത്തലുകള്‍ ചേര്‍ക്കാനും കഴിയും.

സൂപ്പര്‍സ്റ്റാറ്റസ് ബാര്‍
നിരവധി ടോഗ്ള്‍സും ഷോര്‍ട്ട്കട്‌സും അടങ്ങിയതാണ് ഈ ആപ്പ്. നിങ്ങളുടെ നോട്ടിഫിക്കേഷന്‍ പാനല്‍ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആകര്‍ഷകമാക്കാനുള്ള സൗകര്യമുണ്ടെന്ന് മാത്രമല്ല നിങ്ങള്‍ക്ക് ധാരാളം സമയം ലാഭിക്കാന്‍ കഴിയുന്ന കുറുക്കുവഴികളുമുണ്ട് ഈ ആപ്പില്‍.
നിങ്ങള്‍ക്ക് ജെസ്റ്റര്‍ ചേര്‍ക്കാം. എത്രയെന്നു വെച്ചാല്‍ വേണമെങ്കില്‍ നോട്ടിഫിക്കേഷന്‍ പാനലില്‍ ജെസ്റ്ററുകള്‍ ആഡ് ചെയ്യാം. മീഡിയ വോളിയം ക്രമീകരിക്കല്‍, മറ്റ് ഉപയോഗപ്രദമായ സവിശേഷതകള്‍ എന്നിവ പോലുള്ളവയും ബാറിലേക്ക് ചേര്‍ക്കാം.

ടച്ച് ലോക്കര്‍
ഒരു സീരീസോ സിനിമയോ മറ്റെന്തെങ്കിലും വീഡിയോകളോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അറിയതൊന്ന് വിരല്‍ തട്ടിസെക്കന്റുകള്‍ മുന്നോട്ടോ ബാക്കലേക്കോ നീങ്ങിപ്പോയ അവസരങ്ങളുണ്ടായിട്ടില്ലേ നിങ്ങള്‍ക്ക്. വല്ലാത്ത അലോസരമുണ്ടാക്കുന്നതാണത്. ചില മീഡിയ പ്ലെയറുകള്‍ ഏതെങ്കിലും മീഡിയ കാണുമ്പോള്‍ നിങ്ങളുടെ സ്‌ക്രീന്‍ ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഓപ്ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ചിലര്‍ അക്കാര്യം ഗൗനിക്കുന്നേയില്ല. ഇത്തരം പ്രയാസങ്ങള്‍ക്കുള്ള പരിഹാരമാണ് ടച്ച് ലോക്കര്‍. ഒരൊറ്റ ടച്ചില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്‌ക്രീന്‍ ലോക്ക് ചെയ്യാനും യാതൊരു തടസ്സവുമില്ലാതെ വീഡിയോ കാണാനും സഹായിക്കുന്നു ഈ ആപ്പ്. നോട്ടിഫിക്കേഷന്‍ പാനലില്‍ പോയി സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്ത് അനുസ്യൂതം വീഡിയോ കാണുന്നത് തുടരുകയും ചെയ്യാം നിങ്ങള്‍ക്ക്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.