ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ കീറി നശിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് പട്ടേലിന് 99 രൂപ പിഴ ശിക്ഷ. ഗുജറാത്ത് കോടതിയാണ് 2017 മെയ് മാസത്തില്‍ നടന്ന സംഭവത്തിന് ശിക്ഷ വിധിച്ചത്. 99 രൂപ പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചേംബറില്‍ കയറി നരേന്ദ്രമോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ആരോപണം. ജലാല്‍പുര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ് പട്ടേലിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ആറു പേര്‍ പ്രതികളാണ്. അതിക്രമിച്ച് കടക്കല്‍, അപമാനശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.എ ധദാലിന്റെ ബെഞ്ചാണ്, വന്‍സ്ഡ സീറ്റില്‍ നിന്നുള്ള എംഎല്‍എ അനന്ത് പട്ടേലിനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 447ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Comments are closed for this post.