2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘സിഗ് സാഗ്’ ലൈബ്രറിയുമായി യുവ അധ്യാപിക

‘സിഗ് സാഗ്’ ലൈബ്രറിയുമായി യുവ അധ്യാപിക


കുറ്റിപ്പുറം : മങ്ങിക്കത്തുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍, ചില്ലിട്ട പഴയ തടിയലമാരകളില്‍ അടുങ്ങിയും അല്ലാതെയുമിരിക്കുന്ന ഒട്ടേറെ പുസ്തകങ്ങള്‍. ആധുനിക കാലത്ത് പഴയ വീടിനകത്തെ ആ കൊച്ചു പുസ്തകമുറിയുടെ ദൃശ്യങ്ങള്‍ ഇന്ന് അന്യമായിമാറുകയാണ് .പകരം പുതിയ രീതിയിലുളള ലൈബ്രറികളാണ് പല പുത്തന്‍ വീടുകളില്‍ ഇന്ന് സ്ഥാനം പിടിക്കുന്നത്. തന്റെ പുതിയ വീടിനകത്തെ ഡൈനിങ് ഹാളിലാണ് കുറ്റിപ്പുറം മാണിയംങ്കാട് സ്വദേശിയും അധ്യാപികയും കലാകാരിയുമായ എം.മിനിഉമേഷ് പുതിയ സിഗ്‌സാഗ് ലൈബ്രറി സ്ഥാപിച്ചിരിക്കുന്നത്.

കുറഞ്ഞ ചിലവിലാണ് അതിമനോഹമായ ഈ കൊച്ചു ലൈബ്രറി നിര്‍മിച്ചിട്ടുളളത്. വലിയ സ്ഥലമുടക്കമില്ലാതെ നിര്‍മിച്ച സെല്‍ഫുകളില്‍ അനേകം പുസ്തകങ്ങള്‍ അടുക്കിവെക്കാന്‍ കഴിയും. മിനി ടീച്ചറുടെ വീട്ടില്‍ എത്തുന്ന ആര്‍ക്കും മുഷിഞ്ഞുയിരിക്കേണ്ടി വരില്ല. സിഗ്‌സാഗ് രീതിയിലുളള സെല്‍ഫിനകത്ത് ഒട്ടേറെ പുസ്തകങ്ങളുണ്ട്. അതില്‍ നിന്നും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ തെരെഞ്ഞടുത്ത് വായിക്കാം. കുട്ടികള്‍ക്കും മടുപ്പില്ലാതെ വായിക്കാവുന്ന പുസ്തകങ്ങള്‍ മിനി ടീച്ചറുടെ ഈ കൊച്ചു ലൈബ്രറികത്തുണ്ട്. ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ ആല്‍കെമിസ്റ്റ് ,മാക്‌സിം ഗോര്‍ക്കിയുടെ അമ്മ , മിലന്‍ കുന്ദേരയുടെ നിസ്സാരതയുടെ നിറപ്പകിട്ടുകള്‍ ,എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ,മൈന ഉമൈബയുടെ ജ്ഞാനപ്പറവ പെണ്ണാകുമ്പോള്‍ ,ബി.എം സുഹറയുടെ പെണ്ണുങ്ങള്‍ ,പി.എസ് രാകേഷിന്റെ ഞാന്‍ മലാല ,നാദിയ മുറദിന്റെ അവസാനത്തെ പെണ്‍കുട്ടി ,ലളിതംബിക അന്തര്‍ജനത്തിന്റെ അഗ്‌നിസാക്ഷി ,ബെന്യാമിന്റെ ആടുജീവിതം , കാരാട്ട് അച്ചുതന്റെ വിരുതന്‍ ശങ്കു എന്നിവ ഉള്‍പ്പെടെ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളും അക്ഷരപ്പൂമഴ , ടോട്ടൊചാന്‍ ,ഹോയ്റ്റി ടോയ്റ്റി , ആര്‍.സി.സിയിലെ കുട്ടികള്‍ തുടങ്ങിയ കുട്ടി പുസ്തകങ്ങളും മിനി ഉമേഷിന്റെ സിഗ്‌സാഗ് ലൈബ്രറിയിലുണ്ട്.

ഇന്റര്‍നെറ്റും നവമാധ്യമങ്ങളും സജീവമായ കാലത്ത് പുസ്തക താളുകള്‍ നോക്കിയുളള വായനയെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് എടക്കുളം ജി.എം.എല്‍.പി സ്‌കൂള്‍ അധ്യാപികയായ മിനി പറഞ്ഞു. എഴുത്തുകാരിയായ മിനി ഉമേഷ് സ്‌കൂളിന്റെ വിവിധ ദിനാചരണങ്ങളുടെ ചുമതലക്കാരികൂടിയാണ് .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.