തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 5906 അധിക അധ്യാപക തസ്തികകള്‍ അംഗീകരിക്കാന്‍ ശുപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ കൈമാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതിന് അനുസരിച്ചാണ് പുതിയ തസ്തിക നിര്‍ണ്ണയം.99 അനധ്യാപക തസ്തിക നിര്‍ണ്ണായത്തിനും ശുപാര്‍ശ ഉണ്ട്. കൊവിഡ് കാരണം 2019 മുതല്‍ തസ്തിക നിര്‍ണ്ണയം നടന്നിരുന്നില്ല. ഏറ്റവും അധികം പുതിയ തസ്തിക വരുന്നത് മലപ്പുറം ജില്ലയില്‍ ആണ്. ഏറ്റവും കുറവ് അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകളാണുള്ളത്. അധ്യാപക സംഘടനകളുടെ ഏറെ നാളത്തെ ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്.
Comments are closed for this post.