2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

30 വര്‍ഷം അധ്യാപകന്‍ പീഡിപ്പിച്ചു; കുടുങ്ങിയത് വിരമിക്കല്‍ ദിനത്തില്‍ മീടൂ ആരോപണത്തില്‍, സി.പി.എം കൗണ്‍സിലറെ ഗതികെട്ട് പാര്‍ട്ടിയും പുറത്താക്കി

മലപ്പുറം: പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലപ്പുറം നഗരസഭ മുന്‍ അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സി.പി.എം. എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന ശശികുമാറിനെതിരെയാണ് സി.പി.എമ്മിന്റെ വൈകിയുള്ള നടപടി. 30 വര്‍ഷം അധ്യാപകനായ ഇദ്ദേഹം സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗികകമായി പീഡിപ്പിച്ചു എന്നതാണ് ഉയര്‍ന്ന പരാതി.

മലപ്പുറം നഗരസഭയില്‍ സി.പി.എം മൂന്നാം പടി വാര്‍ഡ് കൗണ്‍സിലര്‍ ആണ് കെ.വി ശശികുമാര്‍. മീടു ആരോപണത്തെ തുടര്‍ന്ന് ഇദ്ദേഹം രാജിവെച്ചിരുന്നു. മലപ്പുറം സെന്റ്.ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്.
ഇദ്ദേഹം 30 വര്‍ഷത്തോളമായി സ്‌കൂളിലെ പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടിയ കാര്യങ്ങള്‍ പറഞ്ഞും, ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിച്ചും കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടികളില്‍ പലരും ഇരകളായിരുന്നു. പലതവണ മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും അധ്യാപകനെതിരേ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല.

ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കേ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മീ ടു ആരോപണം ഉയര്‍ന്നത്. ആരോപണം വൈറലായതോടെ തന്നെ കൗണ്‍സിലര്‍ രാജി സന്നദ്ധത അറിയിച്ചു. വിഷയത്തില്‍ പാര്‍ട്ടിയോട് ആലോചിച്ചാണ് രാജിയിലേക്ക് എത്തിയത്. ഒടുവില്‍ പാര്‍ട്ടി നടപടിയും സ്വീകരിച്ചിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.