2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ടാറ്റയുടെ നെക്‌സോണ്‍; ഇലക്ട്രിക്ക് കാറുകളിലെ ടാറ്റയുടെ പടക്കുതിര

Tata Nexon Ev Is One Of The Best Ev Series In Tata Motors
ടാറ്റയുടെ നെക്‌സോണ്‍; ഇലക്ട്രിക്ക് കാറുകളിലെ ടാറ്റയുടെ പടക്കുതിര

നെക്‌സോണ്‍ ഇവി മാക്‌സ്, നെക്‌സോണ്‍ ഇവി പ്രൈം, നെക്‌സോണ്‍ ഇവി ഡാര്‍ക്ക് മാക്‌സ് എന്നീ എഡിഷനുകളില്‍ ടാറ്റ പുറത്തിറക്കിയിരിക്കുന്ന നെക്‌സോണ്‍ സീരിസ് ചെറിയ വിലയില്‍ മികച്ച സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പ്രധാനം ചെയ്യുന്നുണ്ട്. 14.49 ലക്ഷം മുതല്‍ 18.99 ലക്ഷം വരെ വിലവരുന്ന വാഹനത്തിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 453 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇവിയുടെ മാക്‌സ് വെര്‍ഷനില്‍ പെട്ട കാറിനാണ് 453 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്നത്. 437 കിലോമീറ്ററില്‍ നിന്നാണ് വാഹനത്തിന്റെ പരിധി 453 കിലോമീറ്ററിലേക്ക് മാറ്റിയത്. നെക്‌സോണ്‍ ഇവി പ്രൈമിന് 14.49 ലക്ഷം വില വരുമ്പോള്‍, 18.99 ലക്ഷമാണ് ഇവി മാക്‌സിന്റെ എക്‌സ് ഷോറൂം വില.

പവര്‍

നെക്‌സോണിന്റെ ഇവി പ്രൈമിന്റെ ബാറ്ററി 129PS/245Nm ഇലക്ട്രിക്ക് മോട്ടോറുമായി ഘടിപ്പിച്ച 30.25kwh ലിഥിയം ബാറ്ററിയാണുളളത്. എന്നാല്‍ നെക്‌സോണിന്റെ ഇവി മാക്‌സിന് 143PS/250nm ഇലക്ട്രിക്ക് മോട്ടോറുമായി ഘടിപ്പിച്ച 40.5kwh ലിഥിയം ബാറ്ററിയാണുളളത്. IP67-റേറ്റഡ് വെതര്‍ പ്രൂഫ്, ഡസ്റ്റ് പ്രൂഫ് ബാറ്ററി പാക്കുകളാണ് നെക്‌സോണ്‍ ഇവി സീരിസില്‍ കമ്പനിയുടെ വാഗ്ധാനം.കൂടാതെ വാഹനങ്ങളുടെ ഇലക്ട്രിക്ക് മോട്ടോറുകള്‍ക്ക് 1,60,000 കിലോമീറ്ററോ അല്ലെങ്കില്‍ 8 വര്‍ഷമോ വരെ വാറന്റി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

ഫീച്ചറുകള്‍

ടാറ്റ മോട്ടോഴ്‌സ് പുതിയ നെക്‌സോണ്‍ ഇവി മാക്‌സ് XM ട്രിമ്മും അവതരിപ്പിച്ചിട്ടുണ്ട്, ഇതിന്റെ വില 16.49 ലക്ഷം രൂപ വരെയാണ്.
ട്രിമ്മില്‍ ഇലക്‌ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, i-vbacയുളള ഇലക്‌ട്രോണിക്ക് സ്‌റ്റെബിലിറ്റി പ്രോഗ്രാം. എല്‍.ഇ.ഡി ടെയില്‍ ലാംബുകള്‍ എന്നിവയുണ്ട്. കൂടാതെ
പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡിജിറ്റല്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റിയുള്ള ZConnect കണക്റ്റഡ് കാര്‍ ടെക്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും ഈ കാറില്‍ നല്‍കിയിട്ടുണ്ട്.
നെക്‌സോണ്‍ ഇവി മാക്‌സില്‍ ട്രിമ്മിലുളള ഫീച്ചറുകള്‍ക്ക് പുറമേ
വെന്റിലേഷന്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, ഓട്ടോഡിമ്മിംഗ് ഐആര്‍വിഎം, കാബിന്‍ എയര്‍ പ്യൂരിഫയര്‍, ഇലക്ട്രിക് സണ്‍റൂഫ്, 8 സ്പീക്കറുകളുള്ള ഹാര്‍മന്റെ 17.78 സെന്റിമീറ്റര്‍ ഫ്‌ലോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്.

   

നെക്‌സോണ്‍ ഇവി പ്രൈമില്‍ LED ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹര്‍മാന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ZConnect എന്നിങ്ങനെയുള്ള സവിശേഷതകളാണുളളത്.

വേരിയന്റ് തിരിച്ചുള്ള ടാറ്റ നെക്‌സോണ്‍ ഇവി വിലകള്‍

30.2kWh ബാറ്ററി പാക്കും 3.3kW ചാര്‍ജറും ഉള്ള നെക്‌സോണ്‍ ഇവി പ്രൈം

XM 14.49 ലക്ഷം
XZ+ 15.99 ലക്ഷം രൂപ
XZ+ Lux 16.99 ലക്ഷം

40.5kWh ബാറ്ററി പാക്കും 3.3kW ചാര്‍ജറും ഉള്ള നെക്‌സോണ്‍ ഇവി മാക്‌സ്

XM 16.49 ലക്ഷം
XZ+ 17.49 ലക്ഷം രൂപ
XZ+ Lux 18.49 ലക്ഷം

40.5kWh ബാറ്ററി പാക്കും 7.2kW ചാര്‍ജറും ഉള്ള നെക്‌സോണ്‍ ഇവി മാക്‌സ്

XM 16.99 ലക്ഷം
XZ+ 17.99 ലക്ഷം രൂപ
XZ+ Lux 18.99 ലക്ഷം

Content Highlights: Tata Nexon Ev Is One Of The Best Ev Series In Tata Motors

Tata Nexon Ev Is One Of The Best Ev Series In Tata Motors
ടാറ്റയുടെ നെക്‌സോണ്‍; ഇലക്ട്രിക്ക് കാറുകളിലെ ടാറ്റയുടെ പടക്കുതിര

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.