ഇലക്ട്രിക്ക് വാഹനവിപണിയില്‍ വലിയ മാറ്റങ്ങളും മത്സരങ്ങളുമാണ് ലോകമെമ്പാടും സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉളളത്. ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ഇ.വി ശ്രേണിയില്‍ വലിയ തരത്തിലുളള ആവശ്യക്കാര്‍ തന്നെ ഇന്ത്യന്‍ മാര്‍ക്കറ്റിലുണ്ട്. നിലവില്‍ ഇന്ത്യന്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മാണരംഗത്ത് മികച്ച മുന്നേറ്റം നടത്തുന്ന ടാറ്റ, തങ്ങളുടെ പുതിയ മോഡലായ ഹാരിയര്‍ എസ്.യു.വിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നടത്തിയ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ, ഹാരിയറിന്റെ ഫുള്‍ ഇലക്ട്രിക്ക് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് തന്നെ വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ ടാറ്റ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്ക് വെച്ചിട്ടിട്ടുണ്ട്.
വൈറ്റ്, ബ്രോണ്‍സ് എന്നിവയുള്‍ക്കൊള്ളുന്ന ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഫുള്‍-വിഡ്ത്ത് റണ്ണിംഗ് എല്‍.ഇ.ഡി ബാറും ക്ലോസ്ഡ് ഗ്രില്ലും ഉള്ള പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനാണ് വാഹനത്തിനുളളത്.ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനോടുകൂടിയ ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണത്തോടെയാകും ഹാരിയര്‍ ഇവി എത്തുകയെന്ന് അവതരണ സമയത്ത് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു.വാഹനത്തിന്റെ ബാറ്ററി റേഞ്ച് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.
എന്നിരുന്നാലും ഇലക്ട്രിക് എസ്.യു.വി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 400 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കിമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വര്‍ഷം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് എത്തുമെന്ന് പ്രതീക്ഷക്കപ്പെടുന്ന ഈ കാറിന് ഏകദേശം 22 ലക്ഷം മുതല്‍ 28 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കപ്പെടുന്നത്.
Comments are closed for this post.