ഇന്ത്യന്‍ ഇലക്ട്രിക്കല്‍ കാര്‍ വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് ടാറ്റ. പാസഞ്ചര്‍ കാറുകളുടെ വില്‍പനയില്‍ മൊത്തം ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് ടാറ്റ പിന്നിട്ടിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളം മാത്രം സമയമെടുത്താണ് ടാറ്റ തങ്ങളുടെ ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റൊഴിച്ചത്. ടാറ്റ വിറ്റൊഴിച്ച ഇ.വി കാറുകള്‍ എല്ലാം ചേര്‍ന്ന് മൊത്തം 1.4 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചു എന്ന വിവരവും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.
ഇ.വി വാഹന വിപണിയില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം ഉയര്‍ത്തുന്നതിനായി പുതുതായി നാല് വാഹന മോഡലുകളാണ് ടാറ്റ അടുത്തതായി വിപണിയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലായിരിക്കും ടാറ്റ പ്രസ്തുത വാഹനങ്ങളെ മാര്‍ക്കറ്റിലേക്കെത്തിയിരിക്കും. നെക്‌സോണിന്റെ പുതിയ പതിപ്പ്, ഹാരിയര്‍ ഇ.വി, പഞ്ച് ഇ.വി, കേര്‍വ് ഇ.വി എന്നിവയാണ് ടാറ്റയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങള്‍.
Content Highlights:Tata ev cross 1 lakh unit sales
Comments are closed for this post.