2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒന്നേകാല്‍ ലക്ഷം രൂപ ഓഫര്‍ പ്രഖ്യാപിച്ച് ടാറ്റ; ഡിസ്‌ക്കൗണ്ട് 2023 മോഡലിന്

ഇന്ത്യന്‍ വാഹന മാര്‍ക്കറ്റില്‍ ഇപ്പോള്‍ അനൗദ്യോഗിക ‘ഓഫര്‍ സീസണ്‍’ അരങ്ങേറുകയാണ് എന്ന് വേണമെങ്കില്‍ പറയാം. മികച്ച ഓഫറുകള്‍ക്കാണ് ഇപ്പോള്‍ പല വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ കാറുകള്‍ മാര്‍ക്കറ്റിലേക്ക് വിറ്റഴിക്കുന്നത്. ഈ നിരയിലേക്ക് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സും കടന്നു വന്നിരിക്കുകയാണ്.തങ്ങളുടെ മിക്ക മോഡലുകളിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ബോണസും ഉള്‍പ്പെടുന്ന ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോര്‍സ് ഈ ഫെബ്രുവരി മാസത്തില്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ഒരു ടാറ്റ മോഡല്‍ തങ്ങളുടെ ഗ്യാരേജിലേക്ക് എത്തിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഇതൊരു മികച്ച അവസരം തന്നെയാണ് എന്ന് പറയാന്‍ സാധിക്കും.

ടിയോഗോയുടെ ഹാച്ച് ബാക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 75,000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് ഈ മാസം ലഭിക്കുക.ഇതില്‍ 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ബോണസുമാണ്എന്നാല്‍ ടിഗോയാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 2023, 2024 മോഡലുകളില്‍ യഥാക്രമം 75,000 രൂപയും 40,000 രൂപയും വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടിയാഗോയുടെ എല്ലാ പെട്രോള്‍ മാനുവല്‍, എഎംടി വേരിയന്റുകളിലും അവതരിപ്പിച്ചിരിക്കുന്ന സമാനമായ ആനുകൂല്യങ്ങളാണ് ടിഗോറിലും ഒരുക്കിയിരിക്കുന്നത്.

ഇവയെക്കൂടാതെ ആള്‍ട്രോസ്, നെക്‌സോണ്‍,ഹാരിയര്‍,സഫാരി എന്നീ മോഡലുകള്‍ക്കും കമ്പനി ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. ആള്‍ട്രോസിന് 45,000 രൂപയും, നെക്‌സോണിന് 40,000 രൂപയും ഹാരിയറിന് 1.25 ലക്ഷം രൂപ വരെ ഓഫറും സഫാരിക്ക് 75,000 രൂപ വരെ ഓഫറും കമ്പനി വാഗ്ധാനം ചെയ്യുന്നുണ്ട്.

   


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.