തിരുവനന്തപുരം: താനൂര്‍ കസ്റ്റഡിമരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷമുന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം പൊലിസിന്റെ് ഭാഗത്തുനിന്ന് ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലിസ് അതിക്രമം തുടര്‍ക്കഥയാകുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായി. കുറ്റകൃത്യങ്ങളുടെ പേരില്‍ 27 പേരെ സര്‍വീസില്‍ നിന്ന് തന്നെ നീക്കിയിട്ടുണ്ട്. ഇത് മറ്റെവിടെയുണ്ട് വ്യത്യസ്തമായ പൊലിസ് സര്‍വ്വിസാണ് കേരളത്തിലുള്ളത്.
ഇതിന് മറുപടിയായി കൊള്ളരുതായ്മ കാണിച്ചവരെ സര്‍വീസില്‍ നിന്നടക്കം ഒഴിവാക്കുന്നുണ്ട്. 2016 ന് ശേഷം പൊലിസ് ക്രൂരതകള്‍ അത്ര വലുതായി ഉണ്ടായിട്ടില്ല. യുഡിഎഫ് ഭരണകാലത്തെ പൊലീസ് സേനയെ ചൂണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് ലോക്കപ്പ് ആരെയും തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
Comments are closed for this post.