2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

താനൂര്‍ ബോട്ടപകടം; ബോട്ടുടമ ഒളിവില്‍

താനൂര്‍ ബോട്ടപകടം; ബോട്ടുടമ ഒളിവില്‍
താനൂര്‍ ബോട്ടപകടം; ബോട്ടുടമ ഒളിവില്‍

മലപ്പുറം: താനൂര്‍ ഒട്ടുപുറത്ത് അപകടത്തില്‍ പെട്ട ബോട്ടിന്റെ ഉടമ നാസര്‍ ഒളിവില്‍ തുടരുന്നു. താനൂര്‍ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തു തന്നെ താമസിക്കുന്ന നാസറിന്റെ വീട്ടില്‍ ആളുകള്‍ ഉണ്ടെന്നും എന്നാല്‍ ആരും പുറത്തേക്ക് വരുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.അപകടത്തില്‍ പെട്ട ബോട്ടിന്റെ ഘടന മത്സ്യ ബന്ധനം നടത്തുന്ന ബോട്ടിന്റെതിന് സമാനമായ രീതിയിലായിരുന്നു. ഈ ബോട്ടിനെ അനേകം ആളുകളെ ഉള്‍പ്പെടുത്തിയുളള യാത്രക്ക് ഉപയോഗിച്ചതിനാലാണ് അപകടം സംഭവിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.


ബോട്ട് ഉടമ, സര്‍വീസ് അനുമതിക്കായി നല്‍കിയ അപേക്ഷ, പേപ്പറുകള്‍ കൃത്യമല്ലാത്തതിനാല്‍ മുനിസിപ്പാലിറ്റിയില്‍ പെന്‍ഡിങ്ങിലായിരുന്നിട്ടും ഇവര്‍ സര്‍വീസ് നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.