2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തമിഴ്‌നാട്ടിലെ വിശ്വാസവോട്ടെടുപ്പിന്റെ സാധുത പരിശോധിക്കും- സുപ്രിം കോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ഫെബ്രുവരി 18ന് നടന്ന വിശ്വാസവോട്ടെടുപ്പിന്റെ സാധുത പരിശോധിക്കുമെന്ന് സുപ്രിംകോടതി. വിശ്വാസ വോട്ടെടുപ്പിനെതിരെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ സഹായിയായ കെ. പാണ്ഡ്യരാജന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

 ജയലളിതയുടെ മരണശേഷം ഏറെ നാള്‍നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് എടപ്പാടി പളനിസ്വാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടിയത്. വിശ്വാസ വോട്ടെടുപ്പില്‍ എം.എല്‍.എമാരെ  ഭീഷണിപ്പെടുത്തി ശശികല പക്ഷം പളനിസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യിക്കുകയായിരുന്നുവെന്നാണ് പനീര്‍ശെല്‍വം പക്ഷത്തിന്റെ ആരോപണം. നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ 122നെതിരെ 11 വോട്ടുകളാണ് ഒ.പി.എസിന് ലഭിച്ചത്. ശശികല പക്ഷത്തിന്റെ തടവില്‍ നിന്നാണ് എം.എല്‍.എമാര്‍ വോട്ടെടുപ്പിനെത്തിയത് എന്ന് ഒ.പി.എസ് പക്ഷം ആരോപിച്ചിരുന്നു.

ഫെബ്രുവരി 16നാണ് ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.  ശശികലയുമായുള്ള അധികാര വടംവലിയില്‍ ഒ.പി.എസിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.