ചെന്നൈ: സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിപക്ഷ നേതാക്കളെ നിശബ്ദരാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനിടെയാണ് നീക്കം. സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് ഇനി തമിഴ്‌നാട് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും. വൈദ്യുത മന്ത്രി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി.
തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്നലെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ബി.ജെ.പിയുടെ പിന്‍വാതില്‍ ഭീഷണി വിലപ്പോകില്ല. ഫെഡറലിസത്തിന് എതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണെന്നും എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു.
കേരളം ഉള്‍പ്പെടെയുള്ള ഒന്‍പത് സംസ്ഥാനങ്ങളില്‍ നേരത്തേ സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിരുന്നു. ഈ പട്ടികയില്‍ ഇപ്പോള്‍ തമിഴ്‌നാടും ഉള്‍പ്പെട്ടു. സി.ബി.ഐ.ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രം കേസെടുക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ പത്തായി. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, കേരളം, മേഘാലയ, മിസോറാം, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥിതി നേരത്തേ ഉള്ളത്.
Comments are closed for this post.