
ചെന്നൈ: എ.ഐ.എ.ഡി.എം.കെ അധ്യക്ഷ ജയലളിതയ്ക്കും ഡി.എം.കെ നേതാവ് കരുണാനിധിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നു കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇരുപാര്‍ട്ടികളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് നോട്ടീസ് കൈമാറിയിക്കുന്നത്. ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പിന്റെ ശുദ്ധി കളഞ്ഞുകുളിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അരവാക്കുറിച്ചി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. നാളെ നടക്കാനിരുന്ന വോട്ടെടുപ്പ് 23 നായിരിക്കും നടക്കുക.