ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. എല്ലാ കോളേജുകളും അടുത്ത മാസം ഒന്നു മുതല്‍ തുറക്കും.
തിങ്കളാഴ്ച മുതല്‍ ബീച്ചുകളും മൃഗശാലകളും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്കായി തുറക്കും. അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ക്ലാസുകള്‍ പുന:രാരംഭിക്കും. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കൂ. ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ തുറക്കാനും തീരുമാനമായി.
അതേ സമയം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകള്‍ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തന്നെ തിയേറ്ററുകള്‍ തുറക്കുവാനാണ് തീരുമാനം.
Comments are closed for this post.