2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ടിക് ടോക് കൊണ്ട് ഇങ്ങനെയും ഗുണമുണ്ടായി, മൂന്നുവര്‍ഷം മുന്‍പ് കാണാതായ ജയപ്രദയുടെ ഭര്‍ത്താവിനെ കണ്ടെത്തിയത് ടിക് ടോക്ക് വീഡിയോയിലൂടെ

ചെന്നൈ: മൂന്നുവര്‍ഷം മുന്‍പ് നാടുവിട്ട രണ്ടുകുട്ടികളുടെ പിതാവായ യുവാവിനെ ട്രാന്‍സ് ജെന്‍ഡറിനൊപ്പം ടിക് ടോക്കില്‍ കണ്ടതോടെ ആദ്യം ജയപ്രദ ഒന്ന് അമ്പരന്നു. എന്നാല്‍, അമ്പരപ്പ് മാറിയതോടെ ടിക് ടോക്കില്‍ കണ്ട ടാന്‍സ്‌ജെന്‍ഡറിനെ ബന്ധപ്പെട്ട് ഭര്‍ത്താവിനെ തിരികെ പിടിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനിയായ ജയപ്രദ ഭര്‍ത്താവ് സുരേഷിനെയാണ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തിയത്.

2013 ലായിരുന്നു സുരേഷും ജയപ്രദയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തില്‍ രണ്ടുകുട്ടികളും പിറന്നു. വിവാഹം കഴിഞ്ഞു നാലുവര്‍ഷമായതോടെ സുരേഷ് ഒരുനാള്‍ നാടുവിട്ടു. ഇതോടെ ഭര്‍ത്താവിനെ കാണ്‍മാനില്ലെന്നു കാണിച്ച് ജയപ്രദ പൊലിസിനു പരാതി നല്‍കി. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഭര്‍ത്താവ് എവിടെയാണെന്നതു സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല.

പരാതി ഓര്‍മയായി തുടങ്ങുന്നതിനിടെയാണ് ജയപ്രദയുടെ ബന്ധുക്കള്‍ സുരേഷിനെപോലെ തോന്നിക്കുന്ന ഒരാള്‍ക്കൊപ്പം നൃത്തവും ഗാനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി നിരവധി വീഡിയോകള്‍ ടിക് ടോക്കില്‍ പോസ്റ്റ്‌ചെയ്തത്. ബന്ധുക്കള്‍ വീഡിയോ ജയപ്രദയെ കാണിച്ചതോടെയാണ് തന്റെ ഭര്‍ത്താവാണെന്ന് അവര്‍ സ്ഥിരീകരിച്ചത്. പിന്നീട് യുവതി പൊലിസിനെ അറിയിച്ചു. വില്ലുപുരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവുമായി പൊലിസ് ബന്ധപ്പെട്ട് സുരേഷിനെ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കൗണ്‍സലിങ്ങിനുവിധേയമാക്കിയതോടെ കുടുംബത്തോടൊപ്പം ജീവിക്കാനും തീരുമാനിച്ചു. ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച സുരേഷ്, ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം താമസിച്ചുവരികയായിരുന്നു.

Tamil Nadu man leaves wife and kids in 2016. Woman finds him on TikTok 3 years later


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News