2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച്ച മുതല്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കും

ചെന്നൈ: ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട തമിഴ്‌നാട്ടിലെ മദ്യവില്‍പ്പനശാലകള്‍ വ്യാഴാഴ്ച്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള ഷോപ്പുകളാണ് തുറക്കുക. റെഡ്‌സോണ്‍ മേഖലയിലും മദ്യവില്‍പ്പനശാലകള്‍ തുറക്കും.

മാര്‍ച്ച് 24 ന് ആരംഭിച്ച രാജ്യവ്യാപക ലോക്ഡൗണിനെത്തുടര്‍ന്നാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മദ്യവില്‍പ്പനശാലകള്‍ അടച്ചത്.

അതേസമയം, തമിഴ്‌നാടിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും കഴിഞ്ഞ ദിവസം മദ്യവില്‍പ്പനശാലകള്‍ തുറന്നിരുന്നു. റെഡ് സോണായ പൂനെയിലും മുംബൈയിലുമടക്കം മദ്യശാലകള്‍ തുറന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.