2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ചു; ആറ് പേര്‍ അറസ്റ്റില്‍

രാമേശ്വരം: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45 കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന ചെമ്മീന്‍കെട്ടിലെ ആറ് പേര്‍ അറസ്റ്റിലായി.

മെയ് 24 ചൊവ്വാഴ്ച്ചയാണ് സംഭവം. ജോലി സമയം കഴിഞ്ഞും തിരിച്ചെത്താത്തതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്.

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലാതായപ്പോഴാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീന്‍ കെട്ടിന് സമീപം പകുതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

   

ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം യുവതിയെ തിരിച്ചറിയാതിക്കാന്‍ മുഖമടക്കം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.