ചെന്നൈ: തമിഴ്‌നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ മധുര ജില്ലാ സൈബര്‍ പൊലിസ് അറസ്റ്റ് ചെയ്തു, മധുര എംപി വെങ്കിടേശനെതിരായ ട്വീറ്റിനെ തുടര്‍ന്നാണ് അറസ്റ്റ്. മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല്‍ വൃത്തിയാക്കാന്‍ കൌണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ് ജി സൂര്യ ആരോപിച്ചിരുന്നു.
‘ നിങ്ങളുടെ വിഘടനവാദത്തിന്റെ കപട രാഷ്ട്രീയം അഴുക്കുചാലിനേക്കാള്‍ മോശമാണ്, മനുഷ്യനായി ജീവിക്കാന്‍ ഒരു വഴി കണ്ടെത്തൂ സുഹൃത്തേ!’ എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.
The arrest of @BJP4TamilNadu State Secretary Thiru @SuryahSG avl is highly condemnable. His only mistake was to expose the nasty double standards of the communists, allies of DMK.
— K.Annamalai (@annamalai_k) June 17, 2023
Using state machinery to curtail free speech & getting jittery for the slightest criticism is…
വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയില്‍ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അറസ്റ്റിനെ അപലപിക്കുന്നുവെന്നും കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുകയാണ് എസ് ജി സൂര്യ ചെയ്തതെന്നും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ ആരോപിച്ചു. വിമര്‍ശനങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം വിയോജിപ്പുള്ള ശബ്ദങ്ങളെ നിശബ്ദമാക്കിക്കൊണ്ട് ഡി.എം.കെ സര്‍ക്കാര്‍ സ്വേച്ഛാധിപത്യ നടപടികളിലേക്ക് കടക്കുകയാണ്. ഇത്തരം അടിച്ചമര്‍ത്തലുകള്‍ ബി.ജെ.പിയെ തളര്‍ത്തില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി ധീരമായി വാദിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.