
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനഗരിയിലുണ്ടായ രണ്ടു സ്ഫോടനങ്ങളിലായി 13 പേര് കൊല്ലപ്പെട്ടതായി താലിബാന് അറിയിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. നിരവധി കാറുകളും ആംബുലന്‍സുകളും പരുക്കേറ്റവരുമായി ആശുപത്രിയിലെത്തുന്നുണ്ട്.
താലിബാന് പിടിച്ചെടുക്കലിനെത്തുടര്ന്ന് ഒഴിപ്പിക്കല്‍ നടക്കുന്ന കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്താണ് സ്ഫോടനമുണ്ടായത്. ചാവേറാക്രമണമാണ് നടന്നതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കുന്നു. നേരത്തെ, വിമാനത്താവളത്തില്‍ ഐ.എസ് ആക്രമണ സാധ്യതയുണ്ടെന്ന് യു.എസ് മുന്നറിയിപ്പുനല്‍കിയിരുന്നു.
യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ നടക്കുന്നതിനാല്‍ വിമാനത്താവളത്തിനു പുറത്ത് നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയിരുന്നത്. ഇതിനിടയിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്.
52 പേര്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.