
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട സൈനിക കേന്ദ്രത്തില്‍ താലിബാന് ആക്രമണം. 20 ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടതായും 50 പേര്‍ക്കു പരുക്കേറ്റതായും അഫ്ഗാന് ഔദ്യോഗിക വൃത്തം അറിയിച്ചു.
സൈനികര്‍ ജുമുഅ നിസ്കാരത്തിനായി എത്തുന്ന, സൈനിക കേന്ദ്രത്തിനടുത്തുള്ള പള്ളിയിലാണ് ആക്രമണമുണ്ടായത്. രണ്ട് സൈനിക വാഹനങ്ങളിലായി എത്തി പത്ത് അക്രമികളാണ് സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തത്. പരുക്കേറ്റ സൈനികരെയും കൊണ്ട് വരികയാണെന്നും എമര്‍ജന്‍സിയായി അകത്തേക്കു കയറണമെന്നും പറഞ്ഞാണ് ഇവര്‍ ഗെയ്റ്റിനകത്തു കടന്നത്.
അക്രമികളില്‍ പത്തു പേരെ കൊലപ്പെടുത്തിയതായി അഫ്ഗാന് പ്രതിരോധ മന്ത്രാലയം വക്താവ് ദൗലത്ത് വസീരി പറഞ്ഞു. മറ്റു രണ്ടു പേര് സ്വയം പൊട്ടിത്തെറിച്ചു മരിച്ചു. ഒരാളെ സൈന്യം പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments are closed for this post.