കൊച്ചി: മാതൃഭൂമി ന്യൂസിനെതിരായ കേസില്‍ പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രമെടുത്തതിന്റെ പേരിലാണ് മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തത്. പ്രതിയുടെ ഫോട്ടോ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തലാകുമെന്ന് കോടതി ചോദിച്ചു.
തിരിച്ചറിയല്‍ പരേഡ് നടത്തണമെങ്കില്‍ പ്രതിയുടെ മുഖം മറച്ച് കൊണ്ടുവരണം. പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ചിത്രമെടുത്തതിന്റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി ചേവായൂര്‍ പൊലീസാണ് മാതൃഭൂമി ന്യൂസിനെതിരെ കേസെടുത്തത്.
പ്രതി ചേര്‍ക്കാതെ മാധ്യമ പ്രവര്‍ത്തകരെ നിരന്തം നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത് എന്തിനെന്നും കോടതി ചോദിച്ചു. കേസിനെതിരെ മാതൃഭൂമി നല്‍കിയ പരാതികള്‍ ഡി.ജി.പി പരിഗണിക്കണം. ഇതില്‍ മാതൃഭൂമി പ്രതിനിധിയെ കേട്ട് ഉടന്‍ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.
Comments are closed for this post.