2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘പേടിക്കാനൊന്നുമില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാര്‍’; തപ്‌സി പന്നു

മുംബൈ: എന്തിനാണ് തന്റെ ആസ്തികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്ന് അറിയില്ലെന്ന് നടി തപ്‌സി പന്നു. ‘ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ്’- തപ്‌സി പന്നു പറഞ്ഞു. പേടിക്കാനൊന്നുമില്ലെന്നും തപ്‌സി പന്നു, എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

നടപടികളുമായി താനും കുടുംബവും സഹകരിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപ കണ്ടെത്തിയെന്ന് വാര്‍ത്ത നല്‍കിയത് മാധ്യമങ്ങളാണ്. എന്നാല്‍ ആദായനികുതി വകുപ്പ് പോലും അക്കാര്യം പറഞ്ഞിട്ടില്ലെന്ന് തപ്‌സി പന്നു പറഞ്ഞു.

മാര്‍ച്ച് മൂന്നിനാണ് ആദായനികുതി വകുപ്പ് തപ്‌സി പന്നുവിന്റെയും നിര്‍മാതാവ് അനുരാഗ് കശ്യപിന്റെയും വീട്ടിലും ഓഫിസുകളിലും റെയ്ഡ് തുടങ്ങിയത്. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങൡ വിമര്‍ശനം ഉന്നയിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടാണ് റെയ്ഡ് നേരിടേണ്ടിവന്നതെന്നാണ് വിമര്‍ശനമുയര്‍ന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.