2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20: പരുക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമില്‍

മുംബൈ: പരുക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരം പേസ് ബൗളര്‍ മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി-20യില്‍ ഇന്ത്യന്‍ ടീമിനായി കളത്തിലിറങ്ങും. പരമ്പരയില്‍ രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ ട്വന്റിയില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
പുറംവേദന കാരണം വിശ്രമിക്കുന്ന ജസ്പ്രീത് ബുംറ ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൂടി കളിക്കില്ലെന്ന് ഇന്ന് വെള്ളിയാഴ്ച രാവിലെയാണ് ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചത്. ജസ്പ്രീത് ബുംറ
ഇപ്പോള്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആസ്‌ത്രേലിയയില്‍ അടുത്തമാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ജസ്പ്രീത് കളിക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ലോകകപ്പ് ടീമംഗങ്ങളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പുറവേദന കാരണം ജസ്പ്രീത് ബുംറ ഏഷ്യകപ്പിലും കളിച്ചിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News