തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍കൈ. 77 മുതല്‍ 82 സീറ്റുവരേ എല്‍.ഡി.എഫ് നേടുമെന്ന് മനോരമ ന്യൂസ് അഭിപ്രായ സര്‍വേ. യു. ഡി.എഫ് 54 മുതല്‍ 59 വരേ സീറ്റും നേടും. എന്‍.ഡി.എ മൂന്നു സീറ്റുവരേ നേടാം.
അതേ സമയം തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ പ്രവചിക്കുന്ന സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തും ഒന്നാമതെത്തിയത് പിണറായി വിജയന്‍.
39 ശതമാനം പേരും പിണറായിയെ പിന്തുണക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി വേണമെന്ന് പ്രതികരിച്ചത് 26 ശതമാനമാണ്. കെ.കെ. ഷൈലജ ടീച്ചര്‍ക്കാണ് മൂന്നാം സ്ഥാനം. 12 ശതമാനം. നാലാം സ്ഥാനമാണ് രമേശ് ചെന്നിത്തലക്കുള്ളത്.
അതേ സമയം തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി സാധ്യതയാണ് പ്രവചിക്കുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് എല്‍.ഡി.എഫും. എന്നാല്‍ മൂന്നാം സ്ഥാനത്താണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെന്നതും ശ്രദ്ധേയമാണ്. നേമവും ബി.ജെ.പി നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തും യു.ഡി.എഫ് മൂന്നാം സ്ഥാനത്തുമെന്നാണ് സര്‍വേ പറയുന്നത്. അതേ സമയം കെ.മുരളീധരന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുന്നതിനുമുമ്പാണ് സര്‍വേ എന്നതും പ്രധാനമാണ്.
വര്‍ക്കലയില്‍ എല്‍.ഡി.എഫാണ് മുന്നില്‍. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലുള്ളത്. അരുവിക്കര എല്‍.ഡി.എഫ് പിടിച്ചെടുക്കം.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണു മുന്‍തൂക്കം. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്തും എല്‍.ഡി.എഫിനാണ് സര്‍വേയില്‍ വിജയസാധ്യത പ്രവചിക്കുന്നത്.
Comments are closed for this post.