
അസ്താന: സിറിയന്‍ പ്രശ്നത്തില്‍ കസാഖിസ്താനിലെ അസ്താനയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് സിറിയന്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. സിറിയന്‍ ഭരണകൂടവും വിമതരും തമ്മില്‍ റഷ്യയുടെ പിന്തുണയോടെയാണ് ചര്‍ച്ച തുടങ്ങിയത്.
പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുടെ ശ്രമഫലമായാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകാനുള്ള കാരണം വ്യക്തമായിട്ടില്ല.