2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വൈറ്റ് ഹൗസിനെതിരെ യു.എസ് നയതന്ത്രജ്ഞര്‍; സിറിയയില്‍ ബഷാറിനെതിരെ പോരാടണം

അസദിനെതിരെ സൈനിക നീക്കം നടത്തണമെന്നും നിലവിലെ നയം മാറ്റണമെന്നും ആവശ്യപ്പെട്ടാണ് 51 ഉദ്യോഗസ്ഥര്‍ പത്രികയില്‍ ഒപ്പുവച്ചത്

ന്യൂയോര്‍ക്ക്: സിറിയന്‍ പ്രശ്‌നത്തില്‍ യു.എസ് നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് ഉദ്യോഗസ്ഥരും നയതന്തജ്ഞരും രംഗത്ത്. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെതിരെ സൈനിക നീക്കം നടത്തണമെന്നും നിലവിലെ നയം മാറ്റണമെന്നും ആവശ്യപ്പെട്ടാണ് 51 ഉദ്യോഗസ്ഥര്‍ പത്രികയില്‍ ഒപ്പുവച്ചത്.

നിലവിലെ നയം സിറിയന്‍ പ്രതിപക്ഷത്തിനെതിരാണെന്നും ബഷാറിനെ അധികാരത്തില്‍ തുടരാന്‍ സഹായിക്കുന്നതാണെന്നും പത്രികയില്‍ പറയുന്നു. ഇതാദ്യമായാണ് ഇത്രയും നയതന്ത്രജ്ഞര്‍ വൈറ്റ് ഹൗസ് നിലപാടിനെതിരെ ശബ്ദമുയര്‍ത്തുന്നത്.

ബഷാറിനെതിരെ സൈനിക നീക്ക ഭീഷണി വേണമെന്നും അല്ലെങ്കില്‍ സിറിയന്‍ വിമതരുമായി സര്‍ക്കാര്‍ കൂടിയാലോചനയ്ക്ക് തയ്യാറാവില്ലെന്നും പത്രികയില്‍ നിരീക്ഷിക്കുന്നുണ്ട്. സര്‍ക്കാരും വിമതരും ഒരുപോലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്. എന്നാല്‍ ബഷാര്‍ ഇറാനിന്റെയും റഷ്യയുടെയും പിന്തുണയോടെ കരാറിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്- പത്രികയില്‍ കുറ്റപ്പെടുത്തുന്നു.

syria

അതേസമയം, സിറിയയില്‍ അമേരിക്ക ഐ.എസിന്റെ തീവ്രവാദത്തിനെതിരെയും ആഭ്യന്തര കലഹം ഇല്ലാതാക്കാനുമാണ് പോരാടുന്നതെന്നാണ് ഒബാമയുടെ നിലപാട്. കൂടാതെ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ രാജ്യങ്ങളില്‍ അമേരിക്ക ഇടപെട്ട് കൂടുതല്‍ വഷളായതുപോലെ ഇനിയൊരു രാജ്യം ഉണ്ടാവരുതെന്നും ആഗ്രഹിക്കുന്നുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News