
ദമസ്കസ്: വിമതരെ തുരത്തുന്നതിന് സിറിയന്‍ സര്‍ക്കാര്‍ ആക്രമണം രൂക്ഷമാക്കിയ ദിര്ആയിലെ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിന് ചര്‍ച്ചയുമായി പ്രതിപക്ഷം രംഗത്ത്. റഷ്യന്‍ അധികൃതരുമായാണ് ചര്‍ച്ച നടത്തിയത്.
ആറു സാധാരണക്കാരും സൈനിക കമ്മിറ്റിയും തമ്മിലാണ് ദിര്ആയുടെ അയല്‍പ്രദേശമായ സ്വീദ പ്രവിശ്യയില്‍ ചര്‍ച്ച നടത്തിയത്.
ഗൂഥയ്ക്കു ശേഷം ദിര്ആ പിടിക്കാന്‍ ശക്തമായ ആക്രമണമാണ് സര്‍ക്കാര്‍ സൈന്യം നടത്തുന്നത്. ഇതിനകം ദിര്ആയുടെ കിഴക്കന്‍ മേഖല ഏതാണ്ട് സൈന്യം പിടിച്ചടക്കി കഴിഞ്ഞു. 1,60,000 ആളുകളെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്.
രണ്ടാംഘട്ട ചര്‍ച്ച വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. കിഴക്കന്‍ ഗൂഥയില്‍ സ്വീകരിച്ച നിര്‍ദേശങ്ങള്‍ ഇവിടെയും അംഗീകരിക്കണമെന്നാണ് വിമതരോട് റഷ്യയുടെ ആവശ്യം. ഒന്നുകില്‍ സര്‍ക്കാര്‍ ഭരണം അംഗീകരിക്കുക, അല്ലെങ്കില്‍ വിമത പോരാളികള്‍ ദിര്ആ വിട്ടുപോവുക എന്നിവയാണ് നിര്‍ദേശങ്ങള്‍.