2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സിറിയയിലെ ദിര്‍ആ പ്രവിശ്യയില്‍ ആക്രമണം ശക്തമാക്കി: 45,000 പേര്‍ പാലായനം ചെയ്തു

ദിര്‍ആ: സിറിയയിലെ വിമതപ്രദേശമായ ദക്ഷിണ ദിര്‍ആ പ്രവിശ്യയില്‍ സിറിയന്‍ സേന ആക്രമണം ശക്തമാക്കി. ഇതോടെ ഇവിടെ നിന്നുള്ള പാലായനത്തിന്റെ ഒഴുക്ക് കൂടി.

ബസര്‍ അല്‍ ഹരീര്‍ നഗരത്തെ ലക്ഷ്യമാക്കി ഇന്നു രാവിലെ 200 വ്യോമാക്രമണവും 150 ബാരല്‍ ബോംബുകളുമാണ് ബഷാറിന്റെ സൈന്യം പ്രയോഗിച്ചത്. ഇതോടെ ദിര്‍ആ പ്രവിശ്യയില്‍ നിന്ന് ഇതിനകം 45,000 പേര്‍ ജോര്‍ദാന്‍ ഭാഗത്തേക്ക് പാലായനം ചെയ്തുവെന്ന് യു.എന്‍ അറിയിച്ചു.

വിമതരുടെ കൈവശമുള്ള സ്വീദയുടെ ഭാഗങ്ങള്‍, ഖുനൈത്വറ, ദിര്‍ആയുടെ തെക്കന്‍ പ്രവിശ്യകള്‍ എന്നിവ പിടിച്ചടക്കാന്‍ വേണ്ടിയാണ് ഈമാസം 19ന് സര്‍ക്കാര്‍ സൈന്യം ആക്രമണം ആരംഭിച്ചത്. അന്നു മുതലുള്ള ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും നൂറിലേറപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.