കൊച്ചി: കൊച്ചിയില്‍ സെക്യൂരിറ്റി ജീവനക്കാരന് സ്വിഗി വിതരണക്കാരുടെ ക്രൂരമര്‍ദ്ദനം. കേസില്‍ അഞ്ച് സ്വിഗി ജീവനക്കാരെ ഇന്‍ഫോപാര്‍ക്ക് പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി മഹാദേവന്‍, തൃശ്ശൂര്‍ സ്വദേശി കണ്ണന്‍,ആലപ്പുഴ സ്വദേശികളായ ഉണ്ണി ,നിതിന്‍ തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ആലപ്പുഴ സ്വദേശി അജീഷിനാണ് മര്‍ദ്ദനമേറ്റത്.
ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ സെക്യൂരിറ്റിയാണ് അജീഷ്. അതേസമയം മുന്‍വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലിസ് പറയുന്നു. നേരത്തെ സ്വിഗി ജീവനക്കാരനും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ പ്രശ്‌നം നടക്കുകയും സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
Comments are closed for this post.