2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സ്വര്‍ഗാവകാശിയുടെ നിര്‍മല മനസ്സ്

പരസ്പരം ഒരുമിച്ച് ഒരു മനസ്സോടെ കഴിഞ്ഞവര്‍ അകലുമ്പോള്‍ സംഭവിക്കുന്നത് കേവലം വ്യക്തികള്‍ തമ്മിലുള്ള അകല്‍ച്ചയല്ല. മനസ്സുകള്‍ തമ്മിലുള്ള വിടവുകളാണ്. ആ വിടവുകള്‍ നാള്‍ക്കുനാള്‍ അകലുക എന്നല്ലാതെ അധികവും അടുക്കാറില്ല. ഏറ്റവും പവിത്രമെന്ന് മതം വിശേഷിപ്പിച്ച ബന്ധങ്ങളാണവിടെ മുറിഞ്ഞുവീഴുന്നത്.

മുജീബ് ഫൈസി പൂലോട്

Aboo hamid

അബൂ ഹുറൈറ (റ)ല്‍ നിന്ന് റിപ്പോര്‍ട്ട്. നബി(സ) പറഞ്ഞു: ‘നിന്റെ മിത്രത്തെ മിതമായി നീ സ്‌നേഹിക്കുക. ഒരു ദിവസം അവന്‍ നിന്റെ ശത്രുവായേക്കാം. നിന്റെ ശത്രുവിനോട് മിതമായി വിദ്വേഷം പുലര്‍ത്തുക. എന്നെങ്കിലും നിന്റെ മിത്രമായേക്കാം'( തിര്‍മുദി 2379 ). കനലെരിയുന്ന മനസിലെ പകകള്‍ക്ക് നിയന്ത്രണം വേണമെന്നും ഇന്നത്തെ ശത്രു നാളത്തെ മിത്രവും മിത്രം നാളത്തെ ശത്രുവും ആകാമെന്ന് തിരുനബി(സ) മുന്നറയിപ്പു നല്‍കുന്നു.
‘സ്വര്‍ഗക്കാരനായ ഒരാളിപ്പോ നിങ്ങള്‍ക്ക് മുമ്പിലേക്ക് വരും.’ ചുറ്റുമിരിക്കുന്ന സ്വഹാബത്തിനോട് തുടര്‍ച്ചയായി മൂന്നു ദിവസം നബിതങ്ങള്‍(സ്വ) പറഞ്ഞു. മൂന്നു ദിവസവും ആകാംക്ഷയോടെ സ്വഹാബാക്കള്‍ കാത്തിരുന്നപ്പോള്‍ അവര്‍ കണ്ടത് സാധാരണക്കാരനായ ഒരു അന്‍സ്വാരി സ്വഹാബിയേയായിരുന്നു. അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ) തങ്ങള്‍ക്ക് ആ മനുഷ്യനില്‍ എന്ത് പ്രത്യേകതയാണ് സ്വര്‍ഗക്കാരന്‍ എന്ന് നബിതങ്ങള്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ മാത്രമുള്ളത് എന്നറിയാന്‍ വളരെ ആഗ്രഹത്തോടെ ചില കാരണങ്ങള്‍ പറഞ്ഞ് അന്‍സ്വാരിയായ സ്വഹാബിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസിക്കാന്‍ കൂടി.
അബ്ദുല്ലാഹ്(റ) തങ്ങള്‍ അന്‍സ്വാരി സ്വഹാബിയുടെ ഓരോ നിമിഷവും കൃത്യമായി വീക്ഷിക്കാന്‍ തുടങ്ങി. സാധാരണ ജനങ്ങളില്‍ കാണുന്ന അതിസാധാരണമായ ഇബാദത്തുകള്‍ അല്ലാതെ മറ്റൊന്നും അന്‍സ്വാരി സ്വഹാബിയില്‍ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവില്‍ അബ്ദുല്ലാഹ് ഇബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) തങ്ങള്‍ തന്റെ ആതിഥേയനായ അന്‍സ്വാരി സ്വഹാബിയോടു തന്റെ വരവിന്റെ യഥാര്‍ഥ ഉദ്ദേശ്യവും നബിതങ്ങളുടെ വാക്കുകളും പറഞ്ഞപ്പോള്‍ ആ സ്വഹാബി പറഞ്ഞു:
‘നിങ്ങളീ കണ്ടതാണ് എന്റെ ജീവിതം അല്ലാതെ മറ്റൊന്നുമില്ല.’
ഒന്നും കണ്ടെത്താന്‍ കഴിയാതെ തിരിച്ചു പോകാനൊരുങ്ങിയ അബ്ദുല്ലാഹ്(റ)വിനെ ഈ സ്വഹാബി തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു: ‘നിങ്ങള്‍ കണ്ടതല്ലാത്ത മറ്റൊരു കര്‍മവും എനിക്കില്ല. പക്ഷേ, എന്റെ മനസ്സില്‍ ഒരു മുസ്‌ലിമായ മനുഷ്യന്റെ മേലും അല്ലാഹു അവര്‍ക്ക് നല്‍കിയ ഒരു അനുഗ്രഹത്തിന്റെ പേരില്‍ ഒരു തരത്തിലുള്ള ദേഷ്യമോ അസൂയയോ എനിക്ക് ഉണ്ടാകാറില്ല.’
നബിതങ്ങളുടെ വാക്കുകളുടെ കാരണം കണ്ടെത്തിയ സന്തോഷത്തോടെ അബ്ദുല്ലാഹ് (റ) തങ്ങള്‍ പറഞ്ഞു:’ഇതു തന്നെയാണ് കാരണം. ഞങ്ങളില്‍ പലര്‍ക്കും നേടിയെടുക്കാന്‍ കഴിയാത്തതും ഇത് തന്നെ.'(മുസ്‌നദ് അഹ്മദ്)
‘സ്വര്‍ഗക്കാരനായി’ പ്രവാചകര്‍ കാണിച്ച് കൊടുത്ത മനുഷ്യനില്‍ ആകെ കൂടുതലായി ഉണ്ടായിരുന്നത് നല്ല ചിന്തകളുള്ള മനസ്സ് മാത്രം.
തിന്മകളിലേക്ക് സദാ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് മനുഷ്യമനസ്സ്. നന്മകള്‍ എമ്പാടും ചുറ്റുപാടുമുണ്ടെങ്കിലും തിന്മകളുടെ വശീകരണത്തിലേക്കാണ് മനുഷ്യന്‍ ചെന്നെത്തുക. അതുവഴി അവന്റെ മനസ്സ് സങ്കുചിതമാവുകയും അത് കാരണം അവന്റെ ജീവിതത്തിലുടനീളം വാക്കിലും പ്രവൃത്തിയിലും പ്രകടമാവുകയും ചെയ്യും. അതോടെ അവനില്‍ മനുഷ്യത്വത്തിന്റെ നനവുകള്‍ വറ്റുകയും മനുഷ്യത്വത്തിന് നിരക്കാത്ത ചെയ്തികള്‍ ഉടലെടുക്കുകയും ചെയ്യുന്നു. പൈശാചികതകള്‍ അരങ്ങുവാഴുന്ന മനസ്സ് ശുദ്ധീകരിക്കപ്പെടണമെങ്കില്‍ അവനില്‍ ഹൃദയവിശാലതയും വിട്ടുവീഴ്ചയും നിര്‍ബന്ധമായും ഉണ്ടാവണം. അത് അതിന്റേതായ തലത്തില്‍ ഉണ്ടാവണമെങ്കില്‍ വിശ്വാസത്താല്‍ പ്രചോദിതമായതായിരിക്കുകയും വേണം.

മനുഷ്യനെ മഥിക്കുന്ന പ്രശ്‌നങ്ങളുടെ തുടക്കം മനസ്സില്‍ നിന്നാണ്. മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായി. നല്ല മനസ്സുള്ള വ്യക്തിത്വത്തിനുടമയാവണമെങ്കില്‍ മനസ്സ് തുറന്നേ പറ്റൂ. വിട്ടുവീഴ്ചയും ഹൃദയവിശാലതയുമായിരിക്കണം ഏതൊരു വിശ്വാസിയുടെയും മാതൃക.
വിശ്വാസികളുടെ അടയാളമായി വിട്ടുവീഴ്ചാമനോഭാവത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുകയുണ്ടായി. അവര്‍ മാപ്പ് കൊടുക്കുകയും വിട്ടുവീഴ്ച പ്രകടിപ്പിക്കുകയും ചെയ്യട്ടെ. (24:22) വിട്ടുവീഴ്ചയും മാപ്പ് കൊടുക്കലും ഒരു സല്‍പ്രവൃത്തിയായാണ് ഇസ്‌ലാം കാണുന്നത്. അതിനാല്‍ തന്നെ അല്ലാഹുവിന്റെ പ്രീതി ലഭിച്ചവരിലാണ് അവരെ ഖുര്‍ആന്‍ കണക്കാക്കിയിട്ടുള്ളത്. ‘കോപം ഒതുക്കിവയ്ക്കുകയും ജനങ്ങള്‍ക്ക് മാപ്പ് കൊടുക്കുകയും ചെയ്യുന്നവര്‍. അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു.’ (3:134)
മനുഷ്യമനസുകള്‍ കലുഷിതമാകാനുള്ള കാരണം പ്രധാനമായും അസൂയയാണ്. ഒരു വ്യക്തിക്ക് പാരത്രികമായ എന്ത് ഉയര്‍ച്ച ആര്‍ക്ക് ലഭിച്ചാലും നമുക്ക് യാതൊരു പ്രയാസവും അസൂയയും വരുന്നില്ല, മറിച്ച് കൊതുകിന്റെ ഒരു ചിറകിന്റെ വില പോലും ഇല്ലാത്ത ദുനിയാവിലെ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിന്റെ പേരില്‍ അസൂയ വരുന്നു എന്നതാണ് കൗതുകകരം.
അബൂ ദുജാന(റ) രോഗിയാണെന്നറിഞ്ഞ് സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖം തിളങ്ങുന്നതും പ്രകാശം പരത്തുന്നതായും കണ്ടു.ചെന്നവര്‍ മുഖം ഇങ്ങനെ പ്രകാശിക്കാന്‍ കാരണം എന്താണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു : ‘എന്റെ രണ്ട് കര്‍മങ്ങളില്‍ എനിക്ക് ഏറ്റവും പ്രതീക്ഷയും ആശയുമുണ്ട്, ഞാന്‍ അത്യാവശ്യമായതിന് വേണ്ടിയല്ലാതെ സംസാരിക്കാറില്ല.എന്റെ ഹൃദയം മറ്റു മുസ്‌ലിംകളെ തൊട്ട് എപ്പോഴും ശുദ്ധമാണ്’.
തൊട്ടുമുമ്പിലെത്തി നില്‍ക്കുന്ന റമദാനിനെ സ്വീകരിക്കാന്‍ നാമൊരുങ്ങണം. ഇതുവരെയുള്ള നമ്മുടെ ജീവിതത്തിലെ പാപമോചനത്തിന് ഉതകുന്നതാക്കണമെന്ന് ആഗ്രഹിച്ചതു കൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ മറ്റേതൊരു മാസത്തെയുമെന്ന പോലെ നമ്മുടെ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാതെ അത് കടന്നു പോകും. ആഹാരസമയത്തിലെ മാറ്റത്തിനപ്പുറം മറ്റൊരു സ്വാധീനവും നമ്മുടെ ജീവിതത്തില്‍ അതുണ്ടാക്കുകയില്ല. വിശപ്പിനും ദാഹത്തിനും അപ്പുറം മറ്റൊരു നേട്ടവുമില്ലാത്ത നോമ്പുകാരില്‍ അകപ്പെടാതിരിക്കാന്‍ അതാവശ്യമാണ്. വിശുദ്ധ റമദാനില്‍ ജീവിക്കാന്‍ അവസരം ലഭിച്ചിട്ടും ഒരാളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടില്ലെങ്കില്‍ അവനേക്കാള്‍ വലിയ നഷ്ടകാരിയില്ലെന്നാണ് പ്രവാചകവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ മായ്ച്ചുകളയാനുള്ള പല മാര്‍ഗങ്ങളും അല്ലാഹുവിന്റെ ദൂതര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യക്ക് ഏറെ നന്മകളുണ്ടെങ്കിലും നമ്മുടെ ആസൂത്രണങ്ങളെയെല്ലാം തെറ്റിക്കാന്‍ ശേഷിയുള്ള ഇരുതല മൂര്‍ച്ചയുള്ള വാളാണതെന്ന് നാം കരുതിയിരിക്കണം. മൊബൈലും വാട്‌സ് ആപ്പും ഫേസ്ബുക്കുമെല്ലാം നമ്മെ നിയന്ത്രിക്കുന്നതിന് പകരം അവയെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം. അവയ്ക്ക് കൃത്യമായ പരിധി നിശ്ചയിച്ച് അതിന്നുള്ളില്‍ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെ ഖുര്‍ആന്‍ പാരായണത്തെയും നിര്‍ബന്ധ നമസ്‌കാരങ്ങളെ പോലും അത് കവര്‍ന്നെടുത്തേക്കും. നമ്മെ അടക്കിഭരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇച്ഛകളെ നമ്മുടെ നിയന്ത്രണത്തിലാക്കാനുള്ള പരിശീലനം കൂടിയാണ് റമദാന്‍ എന്ന് നാം തിരിച്ചറിയണം.

The mind of the heavenly one

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.