കണ്ണൂര്‍: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസ്. തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, കലാപശ്രമം അടക്കമുള്ള വകുപ്പ് ചേര്‍ത്താണ് കേസ്. സി.പി.എം ഏരിയാ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.ഗൂഢാലോചന നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചതായാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി.
ബംഗളുരുവില്‍ നിന്നാണ് സ്വപ്ന സുരേഷ് തുടര്‍ച്ചായി സി.പി.എം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെ അടക്കം ഗുരുതര ആരോപണം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഇതിനിടെ സി.പി.എം നേരിട്ട് കേസുമായി മുന്നോട്ട് പോവുകയാണ്. പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എം.വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Comments are closed for this post.