ബംഗളുരു: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്ന് സ്വപ്‌ന സുരേഷ്. തന്റെ ഭാഗത്ത് നിന്ന് മാപ്പു പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട. മാപ്പ് പറയണമെങ്കില്‍ സ്വപ്‌ന ഒരിക്കല്‍ കൂടി ജനിക്കണം. തനിക്കെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പൊലിസ് സ്റ്റേഷനുകളിലെല്ലാം കേസെടുത്താലും താന്‍ അടങ്ങില്ലെന്നും സ്വപ്‌ന പറഞ്ഞു. തന്റെ മനസാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ആദ്യം ഷാജ്കിരണ്‍ എന്നൊരാള്‍ വന്നു. മുഖ്യമന്ത്രിയുടെ ആളാണെന്ന് പറഞ്ഞു. അത് പരസ്യമാക്കിയപ്പോള്‍ ഷാജ് കിരണിനെ രക്ഷപ്പെടുത്തി, ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ ഗോവിന്ദന്റെ ആളെന്ന് പറഞ്ഞ് ഒരാള്‍ വന്നിരിക്കുന്നു. ഈ ഗോവിന്ദന്‍ ആരെന്ന് എനിക്കറിയില്ല. പിന്നെ എന്തിനാണ് എനിക്കെതിരെ കേസെടുത്തത്. മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട വക്കീല്‍ നോട്ടീസയച്ചെന്ന് പറയുന്നു. നോട്ടീസ് ലഭിച്ചാല്‍ മറുപടി കൊടുക്കാന്‍ അഭിഭാഷകനോട് നിര്‍ദ്ദേശിക്കുമെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ അച്ഛനോ, അമ്മാവനോ അല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി. വിജേഷ് പിള്ള തന്നോട് പറഞ്ഞത് ഏതെങ്കിലും ഒരു കേസില്‍ അകത്താക്കുമെന്നാണ്. ഇപ്പോള്‍ സംഭവിച്ചതും അതാണെന്ന് സ്വപ്‌ന പറഞ്ഞു.
Comments are closed for this post.