കൊച്ചി: സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തി തയാറാക്കിയ വീഡിയോയിലെ സംഭാഷണം പുറത്തുവിടാതിരിക്കുന്നതിനുപിന്നില്‍ ദുരൂഹതയുണ്ടെന്ന് സി.പി.എം. സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷാണ് പുതിയ പരാതിയുമായി രംഗത്തെത്തിയത്.
തളിപ്പറമ്പ് പൊലിസില്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിക്കും എം.വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി. സി.പി.എം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നും വ്യാജരേഖ ചമച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
എന്നാല്‍, പരാതിയില്‍ പൊലിസ് ഇതുവരെ എഫ്.ഐ.ആര്‍ എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് ചില നിയമോപദേശം ലഭിക്കേണ്ടതുണ്ട് എന്നാണ് വിവരം. പൊലിസ് എഫ്‌ഐആര്‍ എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സി.പി.എം തീരുമാനം എന്നാണ് വിവരം. തളിപ്പറമ്പ് എസ്.എച്ച്.ഒയ്ക്കാണ് പരാതി നല്‍കിയത്.
Comments are closed for this post.