2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അമേരിക്കയില്‍ മാലിന്യകൂമ്പാരത്തിന് തീപിടിച്ചപ്പോള്‍ അതണയ്ക്കാന്‍ രണ്ട് മാസമെടുത്തു; എന്നാല്‍ ബ്രഹ്മപുരത്ത് തീയണയ്ക്കാന്‍ വെറും 10 ദിവസം മാത്രമേ എടുത്തുള്ളൂ; ന്യായീകരണവുമായി സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ബ്രഹ്മപുരവും കൊച്ചിയും തീയും പുകയും കാരണം ത്രിശങ്കുവില്‍ നില്‍ക്കുമ്പോളും സര്‍ക്കാരിനെ ന്യായീകരിച്ച് സ്വാമി സന്ദീപാനന്ദഗിരി. 12 ദിവസത്തിലധികം ദിവസമായി കൊച്ചിയിലെ ജനങ്ങള്‍ ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം കത്തിയതിനെത്തുടര്‍ന്നുണ്ടായ വിഷപ്പുകയില്‍ ശ്വാസംമുട്ടുന്നു. പുക പൂര്‍ണമായും ശമിപ്പിക്കാന്‍ ഇപ്പോഴും ഭരണകൂടത്തിനും മറ്റു സംവിധാനങ്ങള്‍ക്കും ആയിട്ടില്ല. അതിനിടെയാണ് സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മാലിന്യക്കൂമ്പാരങ്ങളിലെ തീപിടിത്തെ ലോകത്തെ വന്‍ നഗരങ്ങള്‍ക്കുള്‍പ്പെടെ വെല്ലുവിളിയാണെന്നും അമേരിക്കയിലെ അലബാമയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചപ്പോള്‍ രണ്ട് മാസമെടുത്താണ് അത് അണച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ഇതേപോലെ ഇന്ത്യയുടേയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലുണ്ടായ തീപിടിത്തവും അത് അണയ്ക്കാനെടുത്ത സമയവും ഉള്‍പ്പെടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, പോസ്റ്റിന് താഴെ സന്ദീപാനന്ദഗിരിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

   

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മാലിന്യക്കൂമ്പാരത്തിലെ തീ വന്‍ നഗരങ്ങള്‍ക്കും വെല്ലുവിളി ; അലബാമയില്‍ അണയ്ക്കാന്‍ ?2 മാസം; കൊച്ചിയില്‍ 10 ദിവസം
ന്യൂഡല്‍ഹി
മാലിന്യക്കൂമ്പാരങ്ങളിലെ തീപിടിത്തം ലോകത്തെ വന്‍ നഗരങ്ങള്‍ക്കുള്‍പ്പെടെ വെല്ലുവിളി. അമേരിക്കയിലെ അലബാമയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് 2022 നവംബറിലാണ്. നിയന്ത്രണവിധേയമാക്കാന്‍ രണ്ട് മാസമെടുത്തു. പ്രദേശവാസികളെ മാറ്റിപ്പാര്പ്പിക്കുകയും ചെയ്തു.
ഇന്ത്യയിലും വന്‍ നഗരങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീപിടിത്തമുണ്ടായിട്ടുണ്ട്. ചെന്നൈയിലെ പെരുങ്കുടിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടിത്തത്തില് 16 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈ നഗരംവരെ പുക വ്യാപിച്ചു. 2016 ജൂണില് കൊല്ക്കത്ത ബെല്?ഗോറിയ എക്‌സ്പ്രസ്വേയില് പ്രമോദ് നഗറിലെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചിരുന്നു. 20 ഏക്കറോളം പ്രദേശത്ത് കൂട്ടിയിട്ട മാലിന്യത്തിലെ തീ ദിവസങ്ങള്ക്കു ശേഷമാണ് അണച്ചത്. മുംബൈയില് ഇടയ്ക്കിടെ തീപിടിത്തം റിപ്പോര്ട്ട് ചെയ്യുന്നു. 2015 ഫെബ്രുവരിയില് മുലുന്തില്‍ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീ ഒരാഴ്ചയ്ക്കു ശേഷമാണ് നിയന്ത്രണവിധേമാക്കിയത്. മേയിലും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായി. നവി മുംബൈയിലെ ടര്‌ഭെ പ്രദേശത്തെ മാലിന്യത്തില്‍ തീപടര്ന്നത് കഴിഞ്ഞമാസമാണ്. 2019ല് കര്ണാടകത്തില് ബംഗളൂരു കുണ്ടലഹള്ളി, 2022 മാര്ച്ചില്‍ കിഴക്കന് ഡല്ഹിയിലെ ?ഗാസിപുര് എന്നിവിടങ്ങളിലെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചു. ഏപ്രിലില് വടക്കന് ഡല്ഹിയിലെ ഭാല്‌സ്വ പ്രദേശത്തെ മാലിന്യത്തിലുണ്ടായ തീ ഒമ്പത് ദിവസം നീണ്ടു.
2022 ജൂലൈയില് ലണ്ടനിലെ റയിന്ഹാം പ്രദേശത്തെ മാലിന്യക്കൂമ്പാരത്തില് തീപടര്ന്നിരുന്നു. നാല് വര്ഷത്തിനിടയില് എഴുപതോളം തവണയാണ് ഇവിടെ തീപിടിത്തമുണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.