തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നെരേ അതിനിശിത വിമർശനവുമായി സ്വാമി സന്ദീപാനന്ദഗിരി. സ്വാമിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതിയെ കൊണ്ടുപോകുന്ന പൊലിസ് എന്ന അടിക്കുറിപ്പോടെ പരിഹാസ ചിത്രം ഇന്നലെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സന്ദീപാനന്ദഗിരി, സുരേന്ദ്രനെതിരേ ആഞ്ഞടിച്ചത്. സുരേന്ദ്രന്റെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു സ്വാമിയുടെ പോസ്റ്റ്. സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ്സ് എത്രമാത്രം മലീമസമാണെന്ന് സന്ദീപാനന്ദ ഗിരി ചോദിച്ചു.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ആശ്രമം കത്തിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേ സുരേന്ദ്രൻ ഇറക്കിയ ട്രോളാണിത്!
സുരേന്ദ്രാ പോലീസ് കൊണ്ടുപോകുന്ന ഈ പരേതാത്മാവ് ഏത് പാർട്ടിക്ക് വേണ്ടിയായിരുന്നു മരിക്കുന്ന നാൾവരെ വിശ്വസിച്ച് പ്രവർത്തിച്ചത്?
ആരൊക്കെ ചേർന്നായിരുന്നു സുരേന്ദ്രാ പ്രകാശിനെ ക്രൂരമായി മർദ്ദിച്ചവശനാക്കി അവസാനം ബലിദാനിയാക്കിയത്?
സുരേന്ദ്രാ ഇത് യൂപിയല്ല നിയമ വാഴ്ചയുള്ള കേരളമാണ് എല്ലാറ്റിനും എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും.
മരണപ്പെട്ടവരോട് കാണിക്കാറുള്ള സാമാന്യ മര്യാദയെങ്കിലും……..
At least മരണപ്പെട്ട പ്രകാശിന്റെ അമ്മ ശരീരം പൂർണ്ണമായും തളർന്ന് അവശയായി കഴിയുന്നു എന്നൊരോര്മ്മയെങ്കിലും ….
പശുവിനെ മാത്രം മാതാവായി കാണുക എന്നതാണോ ഹിന്ദുമതം പഠിപ്പിക്കുന്നത്?
‘പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’
Comments are closed for this post.