
മാരുതി സുസുക്കി എസ്പ്രസ്സോ ഗ്ലോബല്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റ് കാറിന്റെ സുരക്ഷാ നിലവാരത്തെക്കുറിച്ച് ധാരാളം ചോദ്യങ്ങളും ആശങ്കകളും പലരും ഉന്നയിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യത്ത് ലഭ്യമായ എസ്പ്രെസോ കാറുകളിലെ സുരക്ഷാ ആശങ്കകള്‍ സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്ക പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഗ്ലോബല്‍ NCAP പരീക്ഷിച്ച ഇന്ത്യന്‍ സ്പെക്ക് മോഡലിനേക്കാള്‍ സുരക്ഷിതമാണെന്ന് സുസുക്കി ഓട്ടോ ദക്ഷിണാഫ്രിക്കയുടെ ദേശീയ ബ്രാന്‍ഡ് മാനേജര്‍ ബ്രെന്‍ഡന്‍ കാര്‍പെന്റര്‍ അവകാശപ്പെടുന്നു.
ഇന്ത്യയിലെ താഴ്ന്ന വേരിയന്റാണ് ക്രാഷ് ടെസ്റ്റില്‍ ഉപയോഗിച്ചത്. ഇതില്‍ ഒരു എയര്‍ ബാഗ് മാത്രമേ ഉള്ളൂ. ആഫ്രിക്കല്‍ വേരിയന്റ് കൂടുതല്‍ സുരക്ഷിതമാണെന്നും ഡ്യുവല്‍ എയര്‍ബാഗ് ഉള്‍പ്പെടെ സേഫ്റ്റി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് സുസുക്കിയുടെ മറുപടി.
അതേസമയം, ടോപ്പ് എന്‍ഡ് മോഡലുകളില്‍ മിഡ് വേരിയന്റിനും സ്റ്റാന്ഡേര്ഡിനുമുള്ള ഒരു ഓപ്ഷനാണ് ഡ്യുവല്‍ എയര്‍ബാഗുകള്‍. ഗ്ലോബല്‍ NCAP എല്ലാ അടിസ്ഥാന സുരക്ഷാ സവിശേഷതകളും ലഭിക്കുന്ന അടിസ്ഥാന ട്രിം മാത്രം പരിശോധിക്കുന്നു.
അതേസമയം മാരുതി സുസുക്കി ഇന്ത്യ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.