2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിശുദ്ധ റൗദ ശരീഫ് സന്ദർശനം താത്കാലികമായി നിർത്തിവെച്ചു

മദീന: മസ്ജിദുന്നബവിയിലെ വിശുദ്ധ റൗദ ശരീഫ് സന്ദർശനം താത്കാലികമായി നിർത്തിവെച്ചതായി മദീനയിലെ മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. റമദാൻ 27 മുതൽ ശവ്വാൽ രണ്ടു വരെയുള്ള ദിവസങ്ങളിലാണ് റൗദ ശരീഫ് സിയാറത്ത് നിർത്തിവെച്ചിരിക്കുന്നത്.

മുൻവർഷങ്ങളിൽ ഈദ് ദിനങ്ങളിലായിരുന്നു ഈ നടപടികൾ ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം വിശ്വാസികളുടെ സുരക്ഷയും അവർക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കാനും വേണ്ടിയാണ് ഇത് നേരത്തെ ആക്കാൻ തീരുമാനിച്ചതെന്ന് മസ്ജിദുന്നബവി കാര്യ വകുപ്പ് വിശദീകരിച്ചു.

റമദാൻ അവസാനമായതോടെ മദീനയിലെ പ്രവാചകന്റെ മസ്ജിദിൽ സന്ദർശകരുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. തറാവിഹ്, ഖിയാമുല്ലൈൽ പ്രാർത്ഥനകളിലും ഈദുൽ ഫിത്വറിലും പങ്കെടുക്കാൻ ലക്ഷങ്ങളാണ് മദീനയിലേക്ക് ഒഴുകുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.