മലപ്പുറം: തെരുവുനായയെ ബൈക്കില്‍ കെട്ടി വലിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീമിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പുലിമുണ്ട സ്വദേശി അനൂപാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹം ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ് ഈ കാഴ്ച കണ്ടത്. തുടര്‍ന്ന് നായയെ കെട്ടിവലിച്ചയാളോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വാഹനം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്നാണ് അനൂപ് പറയുന്നത്.
വാഹനത്തെ പിന്‍തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയ ശേഷമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതിനുമുമ്പ് വരെ ഈ നായയെ അതിക്രൂരമായാണ് ഇയാള്‍ നായയെ റോഡിലൂടെ വലിച്ചിഴച്ചത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പൊലിസ് കേസെടുക്കുകയായിരുന്നു.
Comments are closed for this post.