2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചലചിത്ര താരം സൂര്യയുടെ പിറന്നാളിന് ഫ്‌ളെക്‌സ് വയ്ക്കുന്നതിനിടെ ഷോക്കേറ്റ് 2 പേര്‍ക്ക് ദാരുണാന്ത്യം

ചലചിത്ര താരം സൂര്യയുടെ പിറന്നാളിന് ഫ്‌ളെക്‌സ് വയ്ക്കുന്നതിനിടെ ഷോക്കേറ്റ് 2 പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശ്: തമിഴ് ചലച്ചിത്ര താരം സൂര്യയുടെ ജന്മദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ആരാധകര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. സൂര്യയുടെ പിറന്നാളിന്റെ ഭാഗമായി ഫ്‌ളെക്‌സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ആരാധകര്‍ക്ക് വൈദ്യുതാഘാതമേറ്റത്. എന്‍.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്. ഇന്നാണ് സൂര്യയുടെ ജന്മദിനം. ഇതിനു മുന്നോടിയായി ശനിയാഴ്ച രാത്രിയാണ് ആരാധകര്‍ ചേര്‍ന്ന് പല്‍നാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണില്‍ ഫ്‌ളെക്‌സ് സ്ഥാപിച്ചത്. ഫ്‌ളെക്‌സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയില്‍ത്തട്ടിയാണ് ഇരുവര്‍ക്കും ഷോക്കേറ്റതെന്നാണു വിവരം.

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി നരസാരപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.