കൊച്ചി: അവിശ്വാസികളോട് ഒരിക്കലും പൊറുക്കാനാകില്ലെന്നും അവരോട് സ്‌നേഹവുമില്ലെന്നും നടന്‍ സുരേഷ് ഗോപി. വിശ്വാസത്തിലേക്ക് ധ്വംസനരൂപേണ വരുന്ന ഒരുശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നില്‍നിന്ന് പ്രാര്‍ഥിക്കും. താന്‍ ആരേക്കുറിച്ചാണ് പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാം സുരേഷ് ഗോപി പറഞ്ഞു. ശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.
‘എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ചു, ലോകത്തുള്ള വിശ്വാസികളായ മുഴുവന്‍ മനുഷ്യരെയും സ്‌നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വനാശത്തിന് വേണ്ടി കൂടി ശ്രീകോവിലിന്റെ മുന്നില്‍നിന്നു പ്രാര്‍ഥിച്ചിരിക്കും. അതെല്ലാവരും ചെയ്യണം. നമ്മുടെ ഭക്തി ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല.
പക്ഷേ നമ്മുടെ ഭക്തിയെയും ഭക്തിസ്ഥാപനങ്ങളെയും ഭക്തിമാര്‍ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ചു ഈ ലോകത്ത് അവസാനിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ഞാന്‍ ആരെയൊക്കെയാ ഉദ്ദേശിച്ചതെന്ന് പറഞ്ഞാല്‍ രാഷ്ട്രീയം സ്ഫുരിക്കും. അതുകൊണ്ടു പറയുന്നില്ല’ സുരേഷ് ഗോപി പറഞ്ഞു. നടന്റെ പരാമര്‍ശത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്.
Comments are closed for this post.