ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും. കോടതിയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.
ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. 2019 കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമര്‍ശം ഏതെങ്കിലും സമുദായത്തെ അപമാനിക്കുന്നതല്ലെന്നാണ് രാഹുലിന്റെ വാദം. പരാതിക്കാരന്‍ നിയമത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കേസില്‍ താന്‍ കുറ്റക്കാരനാണെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്‌റ്റേ ചെയ്യരുതെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരനായ പൂര്‍ണേഷ് മോദിയും സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി നിരന്തരം വ്യക്തഹത്യ നടത്തുന്ന ആളാണെന്നും പരാതിക്കാരന്റെ വാദം കൂടി കേള്‍ക്കാതെ കേസില്‍ വിധി പറയരുതെന്നുമായിരുന്നു പൂര്‍ണേഷ് മോദിയുടെ വാദം.
കര്‍ണാകയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്ലാ കള്ളന്‍മാരുടെയും പേരിന് പിന്നില്‍ മോദി എന്ന് പേരുള്ളത് എന്തായിരിക്കുമെന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിന് ആദാരം. കേസില്‍ പൂര്‍ണേഷ് മോദിയുടെ പരാതിയില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് വിധിച്ച് രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. വിധി പിന്നീട് ഗുജറാത്ത് ഹൈക്കോടതിയും ശരിവെച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.
Comments are closed for this post.