ന്യൂഡല്‍ഹി: അയോഗ്യത കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫയല്‍ ചെയ്ത ഹരജി സുപ്രീം കോടതി ജൂലൈ 21ന് പരിഗണിക്കും. കേസ് എത്രയും വേഗം പരിഗണിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വിയുടെ ആവശ്യത്തത്തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രഛൂഢാണ് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയത്.
അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതിന് ശേഷമാണ് കേസില്‍ ഹരജിയുമായി രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ 15നാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
2019ല്‍ കര്‍ണാടകയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ മോദി സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി കേസ് ഫയല്‍ ചെയ്തത്. കേസില്‍ വാദം കേട്ട സൂറത്ത് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയും സെഷന്‍ കോടതി വിധി ശരിവെച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ അപ്പീലിനെതിരെ പരാതിക്കാരനായി പൂര്‍ണേഷ് മോദി സുപ്രീം കോടതിയില്‍ തടസ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ തന്റെ വാദം കേള്‍ക്കാതെ രാഹുല്‍ ഗാന്ധിയുടെ ഹരജി പരിഗണിക്കരുതെന്നാണ് പൂര്‍ണേഷ് മോദിയെ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments are closed for this post.