ന്യൂഡല്‍ഹി: ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഏലക്കയില്‍ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി വില്‍പ്പന തടഞ്ഞ സാഹചര്യത്തിലാണ് നടപടി. ഈ അരവണ ഭക്തര്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെതായിരുന്നു ഹര്‍ജ്ജി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം പരിശോധന. ഇക്കാര്യത്തില്‍ ഒരുവിധ വീഴ്ചകളും പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയെക്കൊണ്ടൂം പരിശോധന നടത്താം.
പരിശോധനാ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിക്ക് കൈമാറണം. ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് ലക്ഷത്തിലധികം ടിന്‍ ആരവണയുടെ വില്‍പ്പനയാണ് കേരള ഹൈക്കോടതി തടഞ്ഞത്. ഈ ആരവണയില്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെയും ആവശ്യം. ഈ അരവണ ഇനി ഭക്തര്‍ക്ക് വില്‍ക്കാന്‍ ആലോചിക്കുന്നില്ലെന്നില്ലെന്ന് ബോര്‍ഡ് സുപ്രീംകോടതിയില്‍ പറഞ്ഞു.
Comments are closed for this post.