ന്യൂഡല്‍ഹി: 16നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ഇടയില്‍ പരസ്പര സമ്മതപ്രകാരം നടക്കുന്ന ലൈംഗികബന്ധം കുറ്റകരമല്ലാതാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശിയ വനിതാകമ്മിഷന്‍ തുടങ്ങിയവയോട് നിലപാട് തേടിയത്.
2012 ലെ പോക്‌സോ നിയമ പ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ നല്‍കുന്ന സമ്മതത്തിന് നിയമപ്രാബല്യം ഇല്ല. അതുകൊണ്ടുതന്നെ ഇത്തരം കേസില്‍ പീഡനക്കുറ്റം ചുമത്തിയാണ് നിലവില്‍ കേസെടുക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണി ആയാലോ, പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയാലോ ആണ് ബലാത്സംഗ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് ഒഴിവാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ ഹര്‍ഷ് വിഭോര്‍ സിംഗാളാണ് ഹരജിക്കാരന്‍.
ഈ പ്രായത്തിലുള്ളവര്‍ക്ക് മാനസികമായും ശാരീരികവും സാമൂഹികവുമായി കാര്യങ്ങള്‍ മനസിലാക്കാനും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സ്വതന്ത്രമായി തീരുമാനം എടുക്കാനും സാധിക്കും. സ്വാതന്ത്ര്യത്തോടെ സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങള്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.
Supreme Court seeks Centre’s reply on decriminalising consensual sex between 16-18 year olds
Comments are closed for this post.