ന്യുഡല്‍ഹി:അവിവാഹിതയാണെന്ന കാരണം കൊണ്ട് ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രിം കോടതി റിപ്പോര്‍ട്ട് തേടി. നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല.
ഗര്‍ഭഛിദ്രം നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാനും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ഡല്‍ഹി എംയിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ ജീവന് ഭീഷണിയാകാത്ത വിധം ഗര്‍ഭഛിദ്രം നടത്താമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ അത് ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്വീകരിച്ച നടപടികള്‍ രണ്ട് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ എംയിസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യുവതിയുടെ ഹരജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
Comments are closed for this post.