2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് നല്‍കാമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശം

   

ന്യൂഡല്‍ഹി: പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട മതിക്ക് നല്‍കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച് സുപ്രിംകോടതി.

മേല്‍നോട്ട സമിതിയിലേക്ക് കേരളത്തിനും തമിഴ്‌നാടിനും ഒരു സാങ്കേതിക വിദഗ്ധനെ കൂടി നിയോഗിക്കാം. ഇക്കാര്യത്തില്‍ അതാതു ചീഫ് സെക്രട്ടറിമാര്‍ ശുപാര്‍ശ നല്‍കും. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശം പരസ്പരം ചര്‍ച്ച ചെയ്തു മിനിട്‌സ് കൈമാറാന്‍ ആവശ്യപ്പെട്ട കോടതി, ഹരജി വ്യാഴാഴ്ച വീണ്ടും കേള്‍ക്കും.

മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.അണക്കെട്ടുകളുടെ സുരക്ഷ ദേശീയ ഡാം സുരക്ഷ അതോറിട്ടിയുടെ ചുമതല ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അതിനാല്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ളവ അതോറിറ്റി പരിശോധിക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.  കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തമിഴ്നാട് അനുകൂലമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.