കൊച്ചി: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് എതിരായ ഹരജിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുക സുപ്രിംകോടതി അഭിഭാഷകന്‍. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എ.എസ്.ജിയുമായ കെ.വി വിശ്വനാഥന്‍ ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹജരാകുക.
ലൈഫ് മിഷന്‍ കേസിലെ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി ജി അരുണ്‍കുമാര്‍ ഹരജി പരിഗണിക്കുന്നത്.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ. നല്‍കിയ പരാതിയും ഇതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ.രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ ആണ് ഹരജി ഫയല്‍ ചെയ്തത്.
Comments are closed for this post.