ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.
പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്( പെറ്റ) ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
ഭരണഘടനയുടെ അനുച്ഛേദം 29 പ്രകാരം സാംസ്‌കാരിക അവകാശമായി പരിഗണിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് കോടതി ഇക്കാര്യത്തില്‍ പ്രധാനമായും പരിഗണിച്ചത്.
2014ലാണ് ജെല്ലിക്കെട്ട് നിരോധിച്ച് കൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
supreme-court-dismiss-cases-against-jallikkeetu
Comments are closed for this post.